Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premier Kickoff

പ്രീ​മി​യ​ര്‍ കിക്കോഫ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് (ഇ​പി​എ​ല്‍) ഫു​ട്‌​ബോ​ളി​ന്‍റെ 2026-27 സീ​സ​ണി​ന് ഇ​ന്നു കി​ക്കോ​ഫ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി, സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ ക​വെ​ന്‍​ട്രി സി​റ്റി എ​ഫ്‌​സി​യെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30ന് (​നാ​ളെ പു​ല​ര്‍​ച്ചെ 12.30) ആ​ഴ്‌​സ​ണ​ലി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​ത്തി​നു പി​ന്നാ​ലെ 2026 എ​ഫ്എ ക​മ്മ്യൂ​ണി​റ്റി ഷീ​ല്‍​ഡ് ട്രോ​ഫി​യും നേ​ടി​യാ​ണ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ വ​ര​വ്.

ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​ല്‍​നി​ന്ന് 75 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് (839 കോ​ടി രൂ​പ) എ​ത്തി​ച്ച ബ്രൂ​ണോ ഗി​മാ​റാ​ഷ് ആ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ സു​പ്ര​ധാ​ന പു​തു​മു​ഖം. ഗ്രീ​ക്ക് ലെ​ഫ്റ്റ് വിം​ഗ​ര്‍ ക്രി​സ്റ്റോ​സ് ത്സോ​ലി​സ്, ഇ​ക്വ​ഡോ​റി​യ​ന്‍ ലെ​ഫ്റ്റ് ബാ​ക്ക് പി​യേ​റോ ഹി​ന്‍​കാ​പി എ​ന്നി​വ​രും ഇ​ത്ത​വ​ണ ആ​ഴ്‌​സ​ണ​ലി​ന്‍റെ ശ്ര​ദ്ധേ​യ സൈ​നിം​ഗു​ക​ളാ​ണ്.

റി​ക്കാ​ര്‍​ഡ് മാ​നേ​ജ​ര്‍​മാ​ര്‍

2026-27 സീ​സ​ണി​ല്‍ ഒ​മ്പ​ത് പു​തി​യ മാ​നേ​ജ​ര്‍​മാ​ര്‍ ഉ​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​തി​യ മാ​നേ​ജ​ര്‍​മാ​രു​ള്ള സീ​സ​ണ്‍ എ​ന്ന റി​ക്കാ​ര്‍​ഡും ഇ​തോ​ടെ കു​റി​ക്ക​പ്പെ​ട്ടു. 2016-17 സീ​സ​ണി​ല്‍ എ​ട്ട് പു​തി​യ മാ​നേ​ജ​ര്‍​മാ​ര്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്.

പെ​പ് ഗ്വാ​ര്‍​ഡി​യോ​ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ വി​ട്ട​തി​നും അ​ര്‍​നെ സ്ലോ​ട്ടി​നെ ലി​വ​ര്‍​പൂ​ള്‍ പു​റ​ത്താ​ക്കി​യ​തി​നും​ ശേ​ഷ​മു​ള്ള ആ​ദ്യ സീ​സ​ണി​ന്‍റെ കി​ക്കോ​ഫാ​ണ് ന​ട​ക്കു​ക. എ​ന്‍​സോ മ​രെ​സ്‌​ക​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ പെ​പ്പി​ന്‍റെ പി​ന്‍​മു​റ​ക്കാ​ര​ന്‍. പെ​പ്പി​ന്‍റെ ചെ​റി​യ ഛായ​യു​ണ്ട് മ​രെ​സ്‌​ക​യ്‌​ക്കെ​ന്ന​തും ര​സ​ക​രം. സ്പാ​നി​ഷ് വ​മ്പ​ന്‍ ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട സാ​ബി അ​ലോ​ണ്‍​സോ ചെ​ല്‍​സി​യു​ടെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് എ​ത്തു​ന്ന​താ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ കാ​ര്യം.

പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബു​ക​ളു​ടെ മാ​നേ​ജ​ര്‍​മാ​രി​ല്‍ നി​ല​വി​ല്‍ ഏ​റ്റ​വും സീ​നി​യ​ര്‍ (ഏ​ഴ് വ​ര്‍​ഷം) ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ മൈ​ക്ക​ല്‍ ആ​ര്‍​ടെ​റ്റ. 2019 ഡി​സം​ബ​റി​ലാ​ണ് ആ​ര്‍​ടെ​റ്റ ആ​ഴ്‌​സ​ണ​ലി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​കു​ന്ന​ത്. ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ ഉ​നാ​യ് എ​മ​റി (2022 ന​വം​ബ​ര്‍ മു​ത​ല്‍), ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​ന്‍റെ ഡാ​നി​യ​ല്‍ ഫാ​ര്‍​ക്കെ (2023 ജൂ​ലൈ മു​ത​ല്‍) എ​ന്നി​വ​രാ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്.

ന​വാ​ഗ​ത​ര്‍

20 ക്ല​ബ്ബു​ക​ള്‍ കൊ​മ്പു​കോ​ര്‍​ക്കു​ന്ന ലീ​ഗി​ല്‍, ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​വ​സാ​ന മൂ​ന്നു സ്ഥാ​ന​ക്കാ​രാ​യ വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ്, ബേ​ണ്‍​ലി, വൂ​ള്‍​വ്‌​സ് ടീ​മു​ക​ള്‍ ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. ഈ ​ടീ​മു​ക​ള്‍​ക്കു പ​ക​ര​മാ​യി 2026-27 സീ​സ​ണി​ലേ​ക്കു മൂ​ന്നു ക്ല​ബ്ബു​ക​ള്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി. ക​വെ​ന്‍​ട്രി സി​റ്റി, ഇ​പ്‌​സ്വി​ച്ച് ടൗ​ണ്‍, ഹ​ള്‍ സി​റ്റി എ​ന്നി​വ​യാ​ണ​വ. ഇ​തി​ല്‍ ക​വെ​ന്‍​ട്രി സി​റ്റി​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ഇം​ഗ്ലീ​ഷ് മു​ന്‍​താ​രം​കൂ​ടി​യാ​യ ഫ്രാ​ങ്ക് ലം​പാ​ര്‍​ഡാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ചെ​ല്‍​സി, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ടീ​മു​ക​ളുടെ മു​ന്‍ ക​ളി​ക്കാ​ര​നാ​യി​രു​ന്ന ലം​പാ​ര്‍​ഡ്, മാ​നേ​ജ​രാ​യി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ എ​ത്തു​ന്ന​ത് മൂ​ന്നാം ത​വ​ണ. ചെ​ല്‍​സി (2019-21), എ​വ​ര്‍​ട്ട​ണ്‍ (2022-23) ടീ​മു​ക​ളെ​യും ലം​പാ​ര്‍​ഡ് മു​മ്പ് പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up